എച്ച്-1ബി വീസ; മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യത.. സ്ഥിതി നിരീക്ഷിച്ച് കേന്ദ്ര സർക്കാർ…


യുഎസിന്റെ എച്ച്-1ബി വിസ വീസയിൽ പൂർണ്ണ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.തടസ്സങ്ങൾ യുഎസ് അധികാരികൾക്ക് പരിഹരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ വക്താവ് അറിയിച്ചു.

അതേസമയം യുഎസിലേക്ക് അടിയന്തരമായി മടങ്ങുന്ന എല്ലാവർക്കും സഹായം ഉറപ്പാക്കാൻ നയതന്ത്ര കാര്യാലയങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട് . നിലവിലെ സ്ഥിതി കേന്ദ്ര സർക്കാർ നിരീക്ഷിച്ചുവരികയാണ്. 24 മണിക്കൂറിനുള്ളിൽ തിരിച്ചെത്താൻ പല കമ്പനികളും എച്ച്- വൺബി വിസയുള്ളവർക്ക് നിർദേശം നൽകിയിരുന്നു. അതേസമയം, യുഎസിലേക്ക് ഉടൻ മടങ്ങിയില്ലെങ്കിൽ അധിക ഫീസ് നല്കണമെന്ന റിപ്പോർട്ടുകൾ യുഎസ് നിഷേധിച്ചതായും റിപ്പോർട്ടുകൾ.

എച്ച് 1-ബി വീസയ്ക്ക് വാർഷിക ഫീസ് ഒരു ലക്ഷം ഡോളർ ആയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉയർത്തിയത്. ഇതു സംബന്ധിച്ച എക്‌സിക്യൂട്ടീവ് നടപടിയിൽ ട്രംപ് ഒപ്പുവച്ചു.എച്ച് 1 ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയായതിനാൽ, ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന നടപടിയാണിത്.

കുടിയേറ്റം തടയുന്നതിനും രാജ്യത്തേക്ക് വരുന്ന വിദേശികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അമേരിക്കൻ സർക്കാർ നീക്കത്തിന്റെ ഭാഗമാണ് പുതിയ നടപടികൾ. എച്ച് വൺ ബി വീസയെ ആശ്രയിക്കുന്ന വ്യവസായങ്ങളെ പുതിയ നയം സാരമായി ബാധിക്കും. 

أحدث أقدم