
പാലക്കാട് മങ്കരയിൽ നിന്ന് കാണാതായ 14കാരനെ കണ്ടെത്തി. ഇന്ന് രാത്രിയോടെ ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നാണ് 14കാരനെ കണ്ടെത്തിയത്. മങ്കര സ്വദേശിയായ 14കാരനെ ഇന്ന്പുലർച്ചെ 1.30മുതലാണ് കാണാതായത്. വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. . പരാതിയെ തുടർന്ന് മങ്കര പൊലീസ് അന്വേഷണ ആരംഭിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒലവക്കോട് ഭാഗത്തേക്ക് കുട്ടി പോയ വിവരങ്ങൾ ലഭിച്ചിരുന്നു. കഴിഞ്ഞയാഴ്ച്ച പാലക്കാട് നിന്നും 13 വയസ്സുള്ള രണ്ടു പെൺകുട്ടികളേയും കാണാതായിരുന്നു. അവരെ ഒലവക്കോട് റെയിൽവേ പരിസരത്തുനിന്നാണ് കണ്ടെത്തിയത്. ഈ സംഭവത്തിന് പിന്നാലെയാണിപ്പോൾ 14കാരനെയും ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്.