
ചാലിശേരിയിൽ പൊലീസ് ഓടിച്ചപ്പോൾ മതിൽ ചാടിയ പ്രതിയുടെ വീണ് കാലൊടിഞ്ഞു. തിരുമിറ്റക്കോട് സ്വദേശി ജുബൈർ ആണ് പോലീസിനെ കണ്ട് ഓടിയത്. ഓടുന്നതിനിടെ മതിൽ എടുത്തുചാടി താഴേക്ക് വീഴുകയായിരുന്നു. എട്ടോളം കേസിലെ പ്രതിയാണ് ജുബൈർ. വിവിധ മോഷണ കേസുകളിലും ഗുണ്ടാ കേസുകളിലും പ്രതിയാണ് ഇയാൾ.
പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയ്ക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. സുഹൃത്തുമായി പ്രതി ഒളിവിൽ പോവുകയായിരുന്നു. പെങ്ങാട്ടിരിയിൽ പ്രതിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പൊലീസിനെ കണ്ട് ഇയാൾ ഓടിയത്. ഒരു വലിയ മതിൽ എടുത്തു ചാടുന്നതിനിടെ നിലത്തേക്ക് വീഴുകയായിരന്നു.തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.