ശബരിമല സ്വർണ്ണപ്പാളി വിവാദം; ഹൈക്കോടതിയുടെ നിർദേശം


ശബരിമല ശ്രീകോവിലിന് സമീപത്തെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്. ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർക്ക് ആണ് ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകിയത്.

ദേവസ്വം സ്പെഷ്യൽ കമ്മീഷണറെയോ ഹൈക്കോടതിയെയോ അറിയിക്കാതെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി അഴിച്ചു മാറ്റിയ സംഭവത്തിലാണ് രേഖകളുടെ പരിശോധന. എത്ര സ്വർണം ഇവിടെ ഉണ്ടായിരുന്നു എന്നതടക്കം പരിശോധിച്ചുറപ്പിക്കേണ്ടതുണ്ടെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണ്ണപ്പാളികൾ ഉരുക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

أحدث أقدم