കുറിച്ചിത്താനം : ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.
കുറിച്ചിത്താനം വെങ്ങിണിക്കാട്ട് ആദിത്യ ജോതി (17) ആണ് മരിച്ചത്.
കുര്യനാട് ഉഴവൂർ റോഡിൽ പൂവത്തുങ്കൽ പള്ളിക്ക് സമീപമായിരുന്നു അപകടം. വിദ്യാർത്ഥി ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപെട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ബുധൻ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. കൂട്ടുകാരൻ്റെ ബൈക്കുമായി കുര്യനാട് ഭാഗത്തേക്ക് പോയി തിരികെ വരുന്നതിനിടെ ആയിരുന്നു അപകടം. പൊലീസ് കേസെടുത്തു.