മില്‍മ പാലിന് വില കൂട്ടാന്‍ സാധ്യത.. തീരുമാനം ഈ മാസം.


പാല്‍ ചായ, കാപ്പി പ്രിയര്‍ക്ക് ഇരട്ടി ആഘാതമായി മില്‍മ പാല്‍ വില കൂട്ടിയേക്കും. ഓണത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. ഉത്പാദന ചെലവ് വര്‍ധിച്ചതോടെ പാല്‍ വില കൂട്ടണമെന്ന ആവശ്യം കര്‍ഷകര്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് നാളേറെയായിരുന്നു. ലിറ്ററിന് നാലു രൂപ മുതല്‍ അഞ്ച് രൂപ വരെ വര്‍ധിക്കുമെന്നാണ് റിപ്പോർട്ട്.

സെപ്റ്റംബര്‍ 15-ന് തിരുവനന്തപുരത്ത് ചേരുന്ന മില്‍മ ഫെഡറേഷന്റെ യോഗത്തില്‍ തീരുമാനമുണ്ടാകും. ഉത്പാദനച്ചെലവ് കൂടിയതോടെ ആനുപാതികമായി വില വര്‍ധിപ്പിക്കണമെന്ന് മില്‍മ ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.


أحدث أقدم