
തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്നും പിൻമാറിയതിന് യുവാവിന്റെ പ്രതികാരനടപടി. വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെ കിടപ്പുമുറിയിൽ ഒളിച്ചിരുന്ന യുവാവിനായി അന്വേഷണം. ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയായ 32 വയസുള്ള രാഗുൽ രാജിനെതിരെയാണ് പൊലീസ് കേസെടുത്തത്. മുറിയിലെത്തിയ പെൺകുട്ടി പ്രതിയെക്കണ്ട് ഭയന്നോടുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് വർക്കലപൊലീസ് കേസെടുത്തത്. പ്രതി നിലവിൽ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.