പെൺകുട്ടിയെ വശീകരിച്ച് ഓട്ടോറിക്ഷയിൽ കടത്തികൊണ്ടുപോയി പീഡിപ്പിച്ചു. പോക്സോ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

കോട്ടയം: പെൺകുട്ടിയെ വശീകരിച്ച് തൻ്റെ ഓട്ടോറിക്ഷയിൽ കടത്തികൊണ്ടുപോയി ഓട്ടോറിക്ഷയിൽ വച്ചും ഇടപ്പള്ളി കോളനി ഭാഗത്തും പരിസരത്തും വെച്ചും ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.

തൃക്കൊടിത്താനം മാടപ്പളളി ഇടപ്പളളി കോളനി ഭാഗത്ത് കോട്ടപ്പുറത്ത് അനിയൻ മകൻ പ്രബിൻ നെയാണ് തൃക്കൊടിത്താനം പോലീസ് പിടികൂടിയത്.

പെൺകുട്ടിയുടെ മാതാപിതാക്കൾ അറിയാതെ പെൺകുട്ടിയെ വശീകരിച്ച് പ്രതി തന്റെ ഓട്ടോറിക്ഷയിൽ കടത്തികൊണ്ടു പോവുകയാണുണ്ടായത്. തുടർന്ന് ഓട്ടോറിക്ഷയിൽ വച്ചും ഇടപ്പള്ളി കോളനി ഭാഗത്തും പരിസരത്തും വെച്ചും ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്നും പെൺകുട്ടിയെ ഇയാളുടെ സമ്മതത്തിനെതിരായി പിൻതുടർന്ന് ശല്യപ്പെടുത്തുകയും ചെയ്‌തതിനെ തുടർന്നാണ് പെൺകുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകിയത്.

പരാതി ലഭിച്ചതിനെ
തുടർന്ന് ഇൻസ്പെക്‌ടർ എം ജെ അരുണിൻ്റെ നേത്യത്യത്തിൽ അസിസ്റ്റൻ്റ് സബ് ഇൻപെക്ടർ ഷീജ പ്രദീപ് അടങ്ങിയ പോലീസ് സംഘം പ്രതിയെ പിൻതുടർന്ന് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

أحدث أقدم