തിരുവനന്തപുരം: ഓട്ടോയിൽ കടത്താൻ ശ്രമിച്ച നാല് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. വലിയവേളി ബിന്ദു(30)വിനെ ആണ് ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്. വേളി ടൂറിസ്റ്റ് വില്ലേജ് വഴി ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ചപ്പോഴാണ് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ 4 കിലോ കഞ്ചാവ് പിടികൂടിയത്.
വെട്ടുകാട് ബാലനഗറില്‍ നിന്നും വലിയ വേളിയിലേക്ക് പോകാനാണ് ഇവര്‍ ഓട്ടോയില്‍ കയറിയതെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. ബിന്ദുവിന്റെ ഭര്‍ത്താവ് കാര്‍ലോസ് നേരത്തെ കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. സിറ്റി ഡാന്‍സാഫ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്ത ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.