കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണം; യൂട്യൂബർ കെഎം ഷാജഹാനെ കൊച്ചിയിൽ എത്തിച്ചു





കൊച്ചി : സിപിഐഎം നേതാവ് കെ.ജെ.ഷൈൻ നൽകിയ സൈബർ അധിക്ഷേപ പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ കെ.എം ഷാജഹാനെ കൊച്ചിയിൽ എത്തിച്ചു. ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് എത്തിച്ചത്. ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കെഎം ഷാജഹാൻ അറസ്റ്റിലായത്. ഒരുപാട് കാര്യങ്ങൾ ഇനി പറയാനുണ്ടെന്നും മുഖ്യമന്ത്രിയെ പറ്റി വെളിപ്പെടുത്താൻ കാര്യങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇനിയും വെളിപ്പെടുത്താനുണ്ടെന്ന് അറസ്റ്റിന് ശേഷം ഷാജഹാൻ മാധ്യമങ്ങളോട് പറഞ്ഞു
أحدث أقدم