പെരുമ്പാവൂരിൽ താത്ക്കാലിക ജീവനക്കാരി ബാങ്കിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ...


        

എറണാകുളം പെരുമ്പാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരി തൂങ്ങിമരിച്ച നിലയിൽ. കുറിച്ചിലക്കോട് സ്വദേശിനി അശ്വതി (30)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ബാങ്കിന്റെ ഭാഗമായുള്ള ജനസേവന കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയാണ് ഇവർ. 


ബാങ്കിലെ മുകൾ നിലയിലുള്ള കോൺഫറൻസ് ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്നമാണ് മരണകാരണമെന്നാണ് സംശയം. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോടനാട് പോലീസ് അന്വേഷണം ആരംഭിച്ചു.

أحدث أقدم