
ട്യൂഷന്‍ സെന്ററില്‍ നിന്ന് കൊടൈക്കനാലില്‍ വിനോദ യാത്ര പോയ പത്താം ക്ലാസുകാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. കയ്‌പമംഗലം കാളമുറി കിഴക്ക് ഭാഗം മതിലകത്ത് വീട്ടില്‍ റഫീഖിന്റെ മകന്‍ മുഹമ്മദ് അഫീര്‍ (15) ആണ് മരിച്ചത്. ചെന്ത്രാപ്പിന്നി ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. ചളിങ്ങാടുള്ള ട്യൂഷന്‍ സെന്ററില്‍ നിന്നുമാണ് മറ്റ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം അഫീര്‍ കൊടൈക്കനാലിലേക്ക് പോയത്.
ഇന്നലെ രാവിലെ താമസ സ്ഥലത്ത് വെച്ച് ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.