എംകെ മുനീറിന്റെ ആരോഗ്യനില.. പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്…


        
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്‌ലിം ലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എംകെ മുനീറിനെ ചികിത്സിക്കുന്ന ഡോക്ടര്‍ വേണുവുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും നിലവില്‍ മുനീറിന്‍റെ ആരോഗ്യനില സ്റ്റേബിള്‍ ആണെന്നും വീണാ ജോര്‍ജ് പറഞ്ഞു. അദ്ദേഹം വേഗം രോഗം ഭേദമായി ഡിസ്ചാര്‍ജ് ആകട്ടെ എന്ന് ആശംസിക്കുകയാണെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കിൽ പങ്കുവെച്ചു.


أحدث أقدم