പാമ്പാടി : വട്ടമല പ്രിയദർശിനി ജംഗ്ഷന് സമീപം അലൻ & ഫാബർ കണ്ണാശുപത്രിയുടെ മുമ്പിൽ കൂറ്റൻ കണ്ടെയ്നർ ലോറി വാട്ടർ അതോരിട്ടി കുഴിച്ച കുഴിയിൽ വീണു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്ടർ അതോരിട്ടി പൈപ്പ് ലൈൻ ഇടാൻ NH 183 ( K .K റോഡ് ) ൽ റോഡിൽ ട്രഞ്ച് ഉണ്ടാക്കിയിരുന്നു പൈപ്പ് ഇട്ട ശേഷം കുഴി മൂടി എങ്കിലും അത് ശാസ്ത്രീയമായ രീതിയിൽ അല്ലായിരുന്നു
നിർമ്മാണത്തിനായി പൊളിച്ച് മാറ്റിയ ടൈലുകൾ കൃത്യമായി തിരിച്ച് വയ്ക്കാതെ മണ്ണിട്ട് മൂടിയായ് വാട്ടർ അതോരിട്ടി " മാതൃക" കാട്ടിയത്
നിരവധി ചെറുവാഹനങ്ങളും ഈ കുഴിയിൽ താഴ്ന്ന് പോയിട്ടുണ്ട്
ഇത് വാഹനങ്ങൾക്ക് വൻ ഭീഷണി ഉയർത്തുന്നു
ഇതിന് ഉടൻ പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ആവശ്യം