
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) 103 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 17(17-11-2025) ആണ്.
ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, സിഎ, എംബിഎ/പിജിഡിഎം, പിജി ഡിപ്ലോമ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. നവംബർ 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ഹെഡ്,സോണൽ ഹെഡ് റീജിയണൽ ഹെഡ്,റിലേഷൻഷിപ്പ് മാനേജർ-ടീം ലീഡ്,ഇൻവെസ്റ്റ്‌മെന്റ് സ്പെഷ്യലിസ്റ്റ്,ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ ,പ്രോജക്ട് ഡെവലപ്‌മെന്റ് മാനേജർ, സെൻട്രൽ റിസർച്ച് ടീം എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
അപേക്ഷാ ഫീസ്
യുആർ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർത്ഥികൾക്ക്: 750/-
എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക്: ഇല്ല
നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും ആദ്യം ഒരു വർഷത്തേക്കായിരിക്കും നിയമനം. അഞ്ച് വർഷം വരെ നീട്ടി നൽകാം.
ഓൺലൈനായി അപേക്ഷിക്കാൻ: sbi.bank.in ഈ വെബ്സൈറ്റ് സന്ദർശിക്കുക