കോട്ടയം ജില്ലയിൽ നാളെ (19.10.2025) ഈരാറ്റുപേട്ട, പാമ്പാടി, കോട്ടയം ഈസ്റ്റ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ




കോട്ടയം: കോട്ടയം ജില്ലയിൽ നാളെ (19.10.2025) ഈരാറ്റുപേട്ട, പാമ്പാടി, കോട്ടയം ഈസ്റ്റ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

മൂലമറ്റം ലൈൻ മെയിന്റനൻസ് സെക്ഷന്റെ വൈദ്യുതി ടവർ ജോലികൾ നടക്കുന്നതിനാൽ രാവിലെ 8 മുതൽ 5 വരെ ഈരാറ്റുപേട്ട മുനിപ്പാലിറ്റിയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുംപാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന,k g കോളേജ്, കടവുംഭാഗം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശാസ്ത്രി റോഡ്, ലോഗോസ് ജംഗ്ഷൻ, പോലീസ് പരേഡ് ഗ്രൗണ്ട്, ഓംകാരേശ്വരം, അശ്വതിപുരം, ബോംബെ പ്ലാസ്ററ്, റിവർ വാലി, കൊപ്രത്തമ്പലം, ബാലരമ, ഇ എസ്‌ ഐ, കരിപ്പുറം ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Previous Post Next Post