സംസ്ഥാന സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്?; 21 വയസുളള താരത്തെ സീനിയർ വിഭാഗത്തിൽ മത്സരിപ്പിച്ചെന്ന് ആരോപണം


സംസ്ഥാന സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് വിവാദം. 21 വയസുളള പെൺകുട്ടിയെ സീനിയർ വിഭാഗത്തിൽ മത്സരിപ്പിച്ചുവെന്നാണ് ആരോപണം. 100 മീറ്ററിലും 200 മീറ്ററിലും വെളളിമെഡൽ നേടിയ കോഴിക്കോടിന്റെ ജ്യോതി ഉപാധ്യായയ്‌ക്കെതിരെയാണ് പ്രായത്തട്ടിപ്പ് ആരോപണമുയർന്നിരിക്കുന്നത്. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ജ്യോതിയുടെ പ്രായം 21 വയസാണ്. എന്നാൽ ജ്യോതി സംസ്ഥാന സ്‌കൂൾ കായികമേളയിൽ മത്സരിച്ചത് അണ്ടർ 19 സീനിയർ വിഭാഗത്തിലും. ഇതോടെയാണ് 100 മീറ്ററിലും 200 മീറ്ററിലും മത്സരിച്ച് മൂന്നും നാലും സ്ഥാനത്ത് എത്തിയ കുട്ടികൾ പരാതിയുമായി രംഗത്തെത്തിയത്.

أحدث أقدم