
നിരീശ്വര വാദികളുടെ കൂട്ടായ്മ സംഘടിച്ചിച്ച പരിപാടിയിൽ സുരക്ഷാ ഭീഷണി. ഇതേത്തുടർന്ന് പരിപാടി നിർത്തിവെച്ചു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ, എസ്സൻസ് ഗ്ലോബൽ സംഘടന ലിറ്റ്മസ് 25 എന്ന പേരിൽ സംഘടിപ്പിച്ച സമ്മേളനത്തിനാണ് സുരക്ഷാ ഭീഷണിയുണ്ടായത്.
രാവിലെ 11 മണിയോടെ പൊലീസ് എത്തി സമ്മേളനം നിർത്തിവെപ്പിക്കുകയും, പരിശോധന നടത്തുകയുമായിരുന്നു. രവിചന്ദ്രനും ശ്രീജിത്ത് പണിക്കറും തമ്മിലുള്ള സംവാദം നടക്കുന്നതിനിടെയാണ് പരിപാടി നിർത്തിയത്. ആയിരക്കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നത്.
പരിപാടിയിലേക്ക് ഒരാൾ തോക്കുമായി അകത്തു കടന്നുവെന്നും പൊലീസിന് വിവരം ലഭിച്ചതായി റിപ്പോർട്ടുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. തുടർന്ന് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്‌റ്റേഡിയത്തിന് അകത്ത് പരിശോധന നടത്തി. ഉച്ചയ്ക്ക് ശേഷം പരിപാടിയിൽ തസ്ലീമ നസ്‌റീൻ പങ്കെടുക്കാനിരുന്നതാണ്.