ശബരിമല തീർത്ഥാടകരുടെ കാർ അപകടത്തിൽപ്പെട്ടു; നാല് പേർക്ക് പരിക്ക്


        

ശബരിമല തീർത്ഥാടകർ യാത്ര ചെയ്തിരുന്ന കാർ അപകടത്തിൽപ്പെട്ട് യാത്രക്കാർക്ക് പരിക്കേറ്റു. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരാണ് അപകടത്തിൽപ്പെട്ടത്.

ഓമല്ലൂർ പുത്തൻപീടികയിൽ വച്ചാണ് അപകടമുണ്ടായത്. കാർ റോഡരികിൽ കിടന്ന കോൺക്രീറ്റ് മെഷീനിൽ ഇടിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതിനാലാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post