കോട്ടയം: ഓണം ബമ്പർ 25 കോടി നേടിയ ഭാഗ്യവാനെവിടെ. ഇപ്പോൾ നറുക്കെടുപ്പു കഴിഞ്ഞയുടനെ കേരളം അന്വേഷിക്കുന്നത് കോടിപതി ആര് എന്ന്. എറണാകുളത്ത്
ലതീഷ് എന്ന ഏജന്റ് വിറ്റ ടി എച്ച് 577825 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി.
ഇതാർക്ക് വിറ്റുവെന്ന് ലതീഷിന് ഓർമ്മയില്ല.
എറണാകുളം വൈറ്റിലയിലെ ഭഗവതി ഏജൻസിയിൽ നിന്ന് ലതീഷ് വാങ്ങി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.