ഫെഡറല്‍ ബാങ്കില്‍ നിന്ന് 27 കോടി തട്ടിയ മുഖ്യസൂത്രധാരന്‍ പിടിയില്‍…




കൊച്ചി: ഫെഡറല്‍ ബാങ്കില്‍ നിന്ന് 27 കോടി രൂപ തട്ടിയ പ്രതി പിടിയില്‍. കേസിലെ മുഖ്യസൂത്രധാരന്‍ ഷിറാജുല്‍ ഇസ്ലാമിനെയാണ് ക്രൈംബ്രാഞ്ച് അസമില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വ്യാജ പാന്‍ കാര്‍ഡുകള്‍ തയ്യാറാക്കി നടത്തിയ തട്ടിപ്പിന് പിന്നില്‍ വന്‍സംഘമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

2023ല്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസിലാണ് പ്രതി പിടിയിലായത്. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തില്‍ അസം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത് എന്ന് കണ്ടെത്തുകയായിരുന്നു.
Previous Post Next Post