ശബരിമല സ്വര്‍ണക്കൊള്ള.. സെക്രട്ടേറിയറ്റ് വളഞ്ഞ് ബിജെപി.. രാപ്പകല്‍ സെക്രട്ടേറിയറ്റ് ധര്‍ണയും ഉപരോധവും ആരംഭിച്ചു…


ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിക്കുന്ന രാപ്പകല്‍ സെക്രട്ടേറിയറ്റ് ധര്‍ണയും ഉപരോധവും ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മുതിര്‍ന്ന സംസ്ഥാന നേതാക്കളും ഉപരോധ സമരത്തിന്റെ ഭാഗമായി. കനത്ത മഴ നനഞ്ഞാണ് നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കുന്നത്.സ്വര്‍ണമോഷണത്തില്‍ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ദേവസ്വം മന്ത്രി രാജിവെയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, ദേവസ്വം ബോര്‍ഡിലെ കഴിഞ്ഞ 30 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ വഴി അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. നാളെ സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിക്കും.

Previous Post Next Post