ഒരു തീവണ്ടിയോടാൻ സംസ്ഥാനത്ത് അടയ്ക്കേണ്ടത് 324 ഗേറ്റുകൾ.! കോട്ടയത്ത് .....




ഒരുതീവണ്ടിതിരുവനന്തപുരംമുതൽ മംഗളൂരുവരെ (634 കിലോമീറ്റർ) ഓടുമ്പോൾ സംസ്ഥാനത്ത്അടയ്ക്കേണ്ടത് 324 റെയിൽവേ ഗേറ്റുകൾ. ഇൗസമയംലെവൽക്രോസുകളിൽ വാഹനങ്ങൾ നിശ്ചലമാകുന്നത് 54 മണിക്കൂർ. ഒരുദിവസം ശരാശരി 100 വണ്ടികൾ കടന്നുപോകുമ്പോൾ ഗേറ്റിൽ തീരുന്നത് 5400 മണിക്കൂർ. ഒരു ഗേറ്റ് അടച്ച്‌ തുറക്കാൻ ശരാശരി 10 മിനിറ്റ്‌ കാത്തുനിൽക്കുമ്പോഴുള്ള കണക്ക് പ്രകാരമാണിത്. 

ഗേറ്റിലെ കുരുക്ക് ഒഴിവാക്കാൻ അനുമതി നൽകിയത് 137 മേൽപ്പാല പദ്ധതികൾക്ക് മാത്രമാണ്‌. ഇരുനൂറിലധികം ഗേറ്റ്‌ ഇനിയും ബാക്കിയുണ്ട്.
മംഗളൂരു-തിരുവനന്തപുരം (കോട്ടയംവഴി-634 കിലോമീറ്റർ) പാതയിൽ 324 ഗേറ്റുകളുണ്ട്.മംഗളൂരു-തിരുവനന്തപുരം(ആലപ്പുഴവഴി-619 കിലോമീറ്റർ) 338 ഗേറ്റുകളും.എറണാകുളം-ഷൊർണൂർ സെക്ഷനിൽ ചരക്കുവണ്ടികൾ ഉൾപ്പെടെ ഒരുദിവസം 150 വണ്ടികൾ പോകുന്നു.

 മറ്റു സെക്ഷനുകളിൽ 110 വണ്ടികൾ ഓടുന്നു. ഏറ്റവും കൂടുതൽ വണ്ടികൾ കടന്നുപോകുന്ന ഗേറ്റുകൾ സ്‌പെഷ്യൽ, എ, ബി വിഭാഗമായും കുറഞ്ഞത് സി വിഭാഗമായും റെയിൽവെ തിരിച്ചിട്ടുണ്ട്. ഭൂരിഭാഗം റെയിൽവേ ഗേറ്റുകളും ഗേറ്റ് കീപ്പർ കൈകൊണ്ട് തിരിച്ചാണ് പ്രവർത്തിപ്പിക്കേണ്ടത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ലിഫ്റ്റിങ് ബാരിയർ (ഇഎൽബി) ഗേറ്റുകളിൽ റെയിൽവേ സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്.

റെയിൽവേ ഗേറ്റുകൾ:

മംഗളൂരു-കണ്ണൂർ-31, കണ്ണൂർ-കോഴിക്കോട്-39, കോഴിക്കോട്-ഷൊർണൂർ-12, ഷൊർണൂർ-എറണാകുളം-84, എറണാകുളം (കോട്ടയം)- കായംകുളം-77, എറണാകുളം (ആലപ്പുഴ)- കായംകുളം-91, കായംകുളം-കൊല്ലം- 41, കൊല്ലം-തിരുവനന്തപുരം -40, പൂങ്കുന്നം-ഗുരുവായൂർ- 14.


أحدث أقدم