ആർഎസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി.. ‘എൻഎം’ എന്നയാളെ പ്രതി ചേര്‍ത്തു.. ആരാണ് ‘എൻഎം’ ?…


        
ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ്. തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് ആണ് കുറ്റം ചുമത്തിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്ന ‘എന്‍എം’ എന്നയാളെ പ്രതി ചേര്‍ത്തിട്ടുണ്ട്. പൊലീസിന് ഇയാളെ ഏകദേശം മനസിലായെന്നാണ് ലഭിക്കുന്ന സൂചന.
ആളെ തിരിച്ചറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. യുവാവിന്റെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തില്‍ അസ്വാഭാവിക മരണത്തിനായിരുന്നു പൊലീസ് കേസെടുത്തത്. അതേസമയം സത്യം പുറത്ത് വരണമെന്നാണ് ആര്‍എസ്എസും ആവശ്യപ്പെടുന്നത്.

അതേ സമയം സത്യസന്ധമായ അന്വേഷണം നടക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസിന്റെ കോട്ടയം വിഭാഗം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കും ആര്‍എസ്എസ്എസിന്റെ ദക്ഷിണ വിഭാഗം ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം നടക്കണമെന്നും ദുരൂഹത നീക്കണമെന്നും ആര്‍എസ്എസ് പരാതിയില്‍ ആവശ്യപ്പെട്ടു.


        

أحدث أقدم