ഗൂഗിള്‍ മാപ്പ് നോക്കി ഡോക്ടറുടെ വീട്ടിലെത്തി 45 പവന്‍ മോഷ്ടിച്ചു…പ്രതി റിമാന്‍ഡില്‍


ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 45 പവന്‍ മോഷ്ടിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശി തപസ് കുമാര്‍ സാഹയെയാണ് റിമാന്‍ഡ് ചെയ്തത്. അന്തര്‍ സംസ്ഥാന മോഷ്ടാവായ തപസ് കുമാര്‍ നിരവധി മോഷണ കേസുകളിലെ പ്രതിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. സെപ്തംബര്‍ 28നാണ് മോഷണം നടന്നത്.

أحدث أقدم