
‘മോൻതാ’ തീവ്ര ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്കോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ‘മോൻതാ’ തീവ്ര ചുഴലിക്കാറ്റ് ഇന്നലെ രാത്രി 11.30 ക്കും 12.30 നും ഇടയിൽ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ നർസപൂരിനു സമീപം മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിച്ചു. തുടർന്ന് തീരദേശ ആന്ധ്രയ്ക്ക് മുകളിൽ ചുഴലിക്കാറ്റായും നിലവിൽ അതിതീവ്ര ന്യൂനമർദ്ദമായും ശക്തി കുറഞ്ഞു.