ക്ഷേത്ര മൈതാനത്ത് ടെമ്പോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി..


പുൽപ്പള്ളിയിൽ ക്ഷേത്ര മൈതാനത്ത് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. ടെമ്പോ ഡ്രൈവറായ ചെറ്റപ്പാലം അച്ചൻകാടൻ ജയഭദ്രൻ (52) ആണ് മരിച്ചത്. പുൽപ്പള്ളി ടൗണിലെ ടെമ്പോ ഡ്രൈവറാണ് ജയഭദ്രൻ. നഗരത്തിലെ സീതാദേവി ക്ഷേത്ര മൈതാനത്ത് നിന്നാണ് ജയഭദ്രന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു ജയഭദ്രനെ ക്ഷേത്ര മൈതാനത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭസ്ഥലത്തെത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി സുൽത്താൻബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post