രാഷ്ട്രപതിക്കെതിരെ അസഭ്യ കമന്റ്.. ടാപ്പിംഗ് തൊഴിലാളിക്കെതിരെ കേസെടുത്ത് പൊലീസ്…


രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരെ അസഭ്യ കമന്റിട്ടതിന് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിക്കെതിരെ കേസ്. പത്തനംതിട്ട അടൂര്‍ കുന്നിട സ്വദേശി അനില്‍കുമാറിനെതിരെയാണ് കേസെടുത്തത്.ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ വന്ന ചിത്രത്തിനും വിവരണത്തിനും സഭ്യമല്ലാത്ത ഭാഷയില്‍ പ്രതികരണം നടത്തിയതിനാണ് കേസ്.

ഏനാത്ത് പൊലീസാണ് അനില്‍ കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സുഹൃത്തിന്റെ പോസ്റ്റിനാണ് അനില്‍ കുമാര്‍ കമന്റ് ചെയ്തത്. ആര്‍എസ്എസ് നേതാവ് പ്രവീണ്‍ കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഭാരതത്തില്‍ സ്വന്തമായി പോസ്റ്റല്‍ പിന്‍കോഡുളള രണ്ട് സുപ്രധാന വ്യക്തികള്‍ തമ്മില്‍ കണ്ടുമുട്ടുന്നു എന്ന് തുടങ്ങുന്നതായിരുന്നു രാഷ്ട്രപതിയുടെ ചിത്രംവെച്ച് കുന്നിട സ്വദേശി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ്. ഇതിനായിരുന്നു അനില്‍ മോശം ഭാഷയില്‍ കമന്റിട്ടത്.പിന്നീട് കമന്റ് ഡിലീറ്റ് ചെയ്ത് അനില്‍കുമാര്‍ മാപ്പുപറഞ്ഞിരുന്നു.

أحدث أقدم