ബിജെപിയുടെ സെക്രട്ടറിയറ്റ് ഉപരോധത്തിനിടെ സംഘർഷം


ശബരിമല സ്വർണക്കൊള്ളക്കെതിരെ ബിജെപിയുടെ സെക്രട്ടറിയറ്റ് ഉപരോധത്തിനിടെ സംഘർഷം. സെക്രട്ടറിയേറ്റിന് മുന്നിലെ ഇരുവശത്തേക്കുമുള്ള റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കിടയിലേക്ക് ഒരു ഓട്ടോ കടന്ന് വന്നതാണ് സംഘർഷത്തിന് ഇടയാക്കിയത്. പ്രവർത്തകർ ഓട്ടോ തടഞ്ഞു. പിന്നാലെ ഓട്ടോ ഡ്രൈവറും പ്രവർത്തകരുമായി വാക്കുതർക്കമുണ്ടായതാണ് സംഘർഷത്തിന് ഇടയാക്കിയത്. പൊലീസ് ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് ഓട്ടോ ഡ്രൈവറെയും ഓട്ടോയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ശബരിമലയിലെ സ്വർണക്കൊള്ളക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപിയുടെ രാപ്പകൽ ഉപരോധ സമരം തുടരുകയാണ്. ഇന്ന് വൈകിട്ട് വരെയാണ് സമരം. ഇന്നലെ വൈകിട്ട് തുടങ്ങിയ സമരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

أحدث أقدم