പൂജക്കായി കൂവളത്തിൻറെ ഇല പറിക്കുന്നതിനിടെ… ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു


പത്തനംതിട്ടയിൽ ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട അയിരൂർ രാമേശ്വരം ക്ഷേത്രത്തിലെ കഴകം ബിനുകുമാർ (45) ആണ് ഷോക്കേറ്റ് മരിച്ചത്. ക്ഷേത്രത്തിലേക്കുള്ള പൂജക്കായി കൂവളത്തിൻറെ ഇല പറിക്കുന്നതിനിടെയാണ് അപകടം. കൂവള മരത്തിൽ നിന്ന് ഇരുമ്പു തോട്ടി ഉപയോഗിച്ച് ഇല പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഇരുമ്പു തോട്ടി അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടിയതോടെ ബിനുകുമാറിന് ഷോക്കേറ്റു. അയിരൂർ സ്വദേശിയാണ് ബിനുകുമാർ. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേ മോർച്ചറിയിലേക്ക് മാറ്റി.ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.

Previous Post Next Post