
മാവേലിക്കര- മാവേലിക്കരയിൽ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ പിടികൂടി. മാവേലിക്കര റെയിൽവേ സ്റ്റേഷനിന് സമീപം ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയറുടെ ഓഫീസിന് അടുത്ത് നിന്നാണ് ഒഡീഷ സ്വദേശി തപൻ പരാസേത്തിനെ മാവേലിക്കര എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 1.269 കിലോഗ്രാം കഞ്ചാവ് പിടികൂടി. മാവേലിക്കര എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ കൃഷ്ണരാജ്.പി.എസിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. മാവേലിക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് വലിയ തോതിൽ കഞ്ചാവ് വിതരണം നടക്കുന്നതായി ആരോപണമുണ്ട്. സ്റ്റേഷന് കിഴക്ക് വശമുള്ള എഫ്.സി.ഐ ഗോഡൗണിനോട് ചേർന്നുള്ള ആളഴിഞ്ഞ റോഡിലെ കാടുപിടിച്ച സ്ഥലത്താണ് കഞ്ചാവ് വിൽപ്പന കൂടുതലായി നടക്കുന്നത്.