ദേവസ്വം ബോർഡുകൾക്ക് കീഴിലുളള കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളുടേയും സ്വത്തുക്കൾ പരിശോധിച്ച് രേഖപ്പെടുത്തണം … രാജീവ് ചന്ദ്രശേഖർ…


ശബരിമലയിലെ മാത്രമല്ല ദേവസ്വം ബോർഡുകൾക്ക് കീഴിലുളള കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളുടേയും സ്വത്തുക്കൾ പരിശോധിച്ച് രേഖപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സമഗ്രമായ പരിശോധന ക്ഷേത്ര ഭൂമിയിലും സ്വർണ്ണ ശേഖരത്തിലും ആവശ്യമാണ്.

ശബരിമലയിൽ മാത്രമാണോ മറ്റു ക്ഷേത്രങ്ങളിലും മോഷണം നടന്നിട്ടുണ്ടോ എന്ന സംശയം ശക്തമാണ്. ഇതുവരെ 25,000 ഏക്കർ ക്ഷേത്രഭൂമി കേരളത്തിലെ ദേവസ്വങ്ങൾക്ക് നഷ്ടമായിട്ടുണ്ടെന്നും ഇതു തിരിച്ചു പിടിക്കാൻ ബോർഡുകൾ യാതൊന്നും ചെയ്യുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ ദില്ലിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദേവസ്വം ബോർഡുകൾ ക്ഷേത്രങ്ങളോട് ചെയ്യുന്നത് മുഗളന്മാരും ടിപ്പുവും നടത്തിയ കൊള്ളയ്ക്ക് തുല്യമാണെന്നും രാജീവ് ആരോപിച്ചു.

أحدث أقدم