കെപിസിസി പുനഃസംഘടനയിലെ അതൃപ്തി പുകയുന്നതിനിടെ അധ്യക്ഷൻ സണ്ണി ജോസഫിന് മറുപടിയുമായി ഓർത്തഡോക്‌സ് സഭ. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി പ്രസക്തമല്ലെന്ന് സഭാ വൈദിക ട്രസ്റ്റി ഫാദർ തോമസ് വർഗീസ് അമയിലിന്റെ കുറിപ്പ്. കഴിവുള്ള നേതാക്കൾ വരണമെന്നത് പൗരന്മാരുടെ സ്വപ്‌നമാണ്. അവരെ മതത്തിന്റെയും താൽപ്പര്യങ്ങളുടെയും പേരിൽ തഴയുന്നത് സങ്കടകരം. മലങ്കര സഭയുടെ പിന്തുണ വേണ്ടെങ്കിൽ പറയണമെന്നും പാർട്ടിക്ക് മുന്നറിയിപ്പ്. അബിൻ വർക്കി, ചാണ്ടി ഉമ്മൻ എന്നിവരെ പിന്തുണച്ചാണ് ട്രസ്റ്റിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി പ്രസക്തമല്ല…..
Deepak Toms
0
Tags
Top Stories