ആർഎസ്എസിനെതിരെ കുറിപ്പെഴുതിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സന്തോഷ് കുമാർ എംപി.

 


ആർഎസ്എസിനെതിരെ കുറിപ്പെഴുതിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സന്തോഷ് കുമാർ എംപി. അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കത്ത് അയച്ചു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നാണ് എംപിയുടെ ആവശ്യം. അന്വേഷണ മേൽനോട്ടം മനുഷ്യാവകാശ കമ്മീഷൻ നിർവഹണം എന്നും സന്തോഷ് കുമാർ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ സെപ്റ്റംബർ പതിനാലിനായിരുന്നു ആർഎസ്എസിനെതിരെ ഇൻസ്റ്റഗ്രാമിൽ ആത്മഹത്യാ കുറിപ്പ് ഷെഡ്യൂൾ ചെയ്ത് യുവാവ് ജീവനൊടുക്കിയത്. കോട്ടയം വഞ്ചിമല സ്വദേശിയാണ് യുവാവ്. മരിക്കുന്നതിന് തൊട്ടുമുൻപ് ആർഎസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്തു. ഇത് പിന്നീട് പബ്ലിഷ് ആക്കുകയായിരുന്നു.


        

Previous Post Next Post