
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് മരം വെട്ടുന്നതിനിടയിൽ അപകടം. മരത്തടി വീണു തൊഴിലാളി മരിച്ചു. ആലപ്പുഴയിലെ കാർത്തികപ്പള്ളി സ്വദേശി കെ സന്തോഷ് (52) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മുറിച്ച മരക്കഷ്ണം ദേഹത്തേക്ക് വീണാണ് അപകടം ഉണ്ടായത്. ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ വീട്ടിൽ മരം മുറിക്കുന്നതിനിടെയാണ് സംഭവം നടന്നത്. കൂടെയുള്ള തൊഴിലാളികൾ അപകടം തടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുറിച്ച മരം വലിച്ചു താഴെയിട്ടപ്പോൾ സന്തോഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മരക്കഷ്ണം മുകളിൽ നിന്ന് വീഴുന്നത് കണ്ട് ഓടാൻ ശ്രമിച്ചെങ്കിലും കാൽ മണ്ണിൽ പുതഞ്ഞതിനാൽ ഓടി മാറാൻ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.