വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിന്നു.. ഒന്നര വയസുകാരൻ കിണറ്റിൽ മരിച്ച നിലയിൽ..


പാലക്കാട് കിണറ്റിൽ വീണ് കുഞ്ഞിന് ദാരുണാന്ത്യം. മണ്ണാർക്കാട് കച്ചേരിപ്പറമ്പിലാണ് ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചത്. കച്ചേരിപ്പറമ്പ് നെട്ടൻ കണ്ടൻ മുഹമ്മദ് ഫാസിലിൻറെയും മുഫീതയുടെയും മകൻ ഏദൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒന്നര വയസുള്ള ഏദൻ. ഇതിനിടെയാണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. അടുക്കളയോട് ചേർന്നുള്ള ചെറിയ ആൾമറയുള്ള കിണറായിരുന്നു. ഇതിലേക്കാണ് കുട്ടി വീണത്.

أحدث أقدم