പൊലീസിനെതിരേ കലാപാഹ്വാനം നടത്തി ഫേസ്ബുക്ക് പോസ്റ്റ്… താമരശ്ശേരി സ്വദേശിക്കെതിരേ കേസെടുത്തു….


ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പൊലീസിനെതിരേ കലാപാഹ്വാനം നടത്തിയ ആൾക്കെതിരേ കേസെടുത്ത് താമരശ്ശേരി പൊലീസ്. താമരശ്ശേരി ചുങ്കം സ്വദേശി ആബിദ് അടിവാരത്തിനെതിരെയാണ് കേസ്. പേരാമ്പ്രയിലുണ്ടായ യുഡിഎഫ് സംഘർഷത്തിന് പിന്നാലെയായിരുന്നു ഇയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

പൊലീസിനെ അടിക്കാൻ ജനങ്ങൾ തീരുമാനിച്ചാൽ പൊലീസ് കണ്ട വഴി ഓടും എന്നായിരുന്നു പോസ്റ്റ്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. വി.എസ് അച്യുതാനന്ദനെതിരേ മതവിദ്വേഷ പോസ്റ്റ് ഇട്ടെന്ന പരാതിയിൽ ഇയാൾക്കെതിരേ കഴിഞ്ഞ ജൂലായിലും താമരശ്ശേരി പൊലീസ് കേസെടുത്തിരുന്നു.

أحدث أقدم