തൈര് ചോദിച്ച് എസ്പി ഓഫീസ് മെസിലെ ജീവനക്കാർ, ഉണ്ണികൃഷ്ണൻ പോറ്റിക്ക് തൈരില്ലെന്ന് നാട്ടുകാരും ബേക്കറിയുടമയും


ശബരിമല സ്വർണ്ണക്കവർച്ച കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉച്ചയൂണിന് കഴിക്കാൻ തൈര് ചോദിച്ച് പത്തനംതിട്ട എ.ആർ. ക്യാമ്പിലെ ജീവനക്കാർ. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ആണെങ്കിൽ തൈര് നൽകില്ലെന്ന് ക്യാമ്പിനോട് ചേർന്ന ചച്ചൂസ് ബേക്കറിയുടമ. ഇത്ര വലിയ തട്ടിപ്പുകാരന് കൊടുക്കാൻ തൈര് നൽകില്ലെന്നാണ് ജീവനക്കാരി പൊലീസിനോട് വിശദമാക്കിയത്. റാന്നി കോടതിയിൽ നിന്ന് ഉച്ചയ്ക്കാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്പി ഓഫീസിലെത്തിച്ചത്. മെസിൽ നിന്നുള്ള ജീവനക്കാർ എത്തി തൈര് ആവശ്യപ്പെട്ടപ്പോൾ പതിവ് പോലെ നാലഞ്ച് പാക്കറ്റുമായി എത്തിയ ബീനയോട് ഒരു കവർ മതിയെന്ന് പറഞ്ഞപ്പോളാണ് യുവതിക്ക് എന്തോ പന്തികേട് തോന്നിയത്. വിവരം ചോദിച്ചപ്പോളാണ് തൈര് ഉണ്ണികൃഷ്ണൻ പോറ്റിക്കാണെന്ന് മനസിലായത്. പേര് കേട്ടതോടെ കടയിൽ ഉണ്ടായിരുന്നവരുടെ വിധം മാറി. ദൈവത്തിന്റെ മുതല് കട്ടവർക്ക് തൈര് കൊടുക്കേണ്ടെന്ന് നാട്ടുകാർ പറഞ്ഞതോടെ ബീനയും സമാന നിലപാട് സ്വീകരിക്കുകയായിരുന്നു.

أحدث أقدم