കേരളത്തെ നടുക്കി വീണ്ടും.. അയൽവാസി വയോധികന്‍റെ തലക്കടിച്ചു; ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല…





വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു. ചിറ്റമൂല ഉന്നതിയിലെ കണ്ണൻ (80) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. കാസർകോട് കരിന്തളം കുമ്പളപ്പള്ളിയിൽ അയൽവാസിയായ ശ്രീധരൻ വടി കൊണ്ട് തലക്ക് അടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കണ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആക്രമണ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
Previous Post Next Post