സൗത്ത് പാമ്പാടി- ജൂനിയർ ബസേലിയോസ് സ്കൂളും പാലാ മാർ സ്ലീവാ മെഡിസിറ്റിയും ചേർന്ന് ജീവൻ രക്ഷാ പരിശീലനവും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തുന്നു. ഒക്ടോബർ 7 ചൊവ്വാഴ്ച 2 pm മുതൽ ജൂനിയർ ബസേലിയോസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിശീലനത്തിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. കമ്മ്യൂണിറ്റി മെഡിസിൻ ഡോക്ടർ കെലിറ്റ ജോർജും നേഴ്സിങ് എഡ്യൂക്കേറ്റർ നീതു ജോർജും പരിശീലനത്തിന് നേതൃത്വം നൽകും. തെരുവിൽ നടക്കുന്ന അപകടങ്ങളിൽ രക്ഷകരായി ആദ്യം ഓടിയെത്തുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്കും മറ്റു സ്കൂളുകൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും പ്രത്യേക പരിശീലനം. വിശദാംശങ്ങൾക്ക്- 94975 04301.
സൗത്ത് പാമ്പാടി- ജൂനിയർ ബസേലിയോസ് സ്കൂളിൽ ജീവൻ രക്ഷാ പരിശീലനവും ആരോഗ്യ ബോധവൽക്കരണവും
ജോവാൻ മധുമല
0
Tags
Pampady News