മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി


        

മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ ഭീഷണി സന്ദേശമെത്തിയത്. തൃശൂർ കളക്ടറേറ്റിലേക്കാണ് ഇ-മെയിൽ ഭീഷണിയെത്തിയത്. സംഭവത്തെതുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. വ്യാജ സന്ദേശമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹർജി ഫയൽ ചെയ്തത്. വിഷയത്തിൽ മറുപടി തേടിക്കൊണ്ടാണ് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്.


أحدث أقدم