സിപിഎം പത്തനംതിട്ട ലോക്കൽ കമ്മിറ്റിയിൽ കൂട്ടരാജി, ലോക്കൽ സെക്രട്ടറിയടക്കം ആറു പേർ രാജിക്കത്ത് നൽകി


സിപിഎം പത്തനംതിട്ട ഓതറ ലോക്കൽ കമ്മിറ്റിയിൽ കൂട്ടരാജി. സിപിഎം ലോക്കൽ സെക്രട്ടറിയടക്കം ആറു പേർ രാജിവെച്ചു. പാർട്ടി ഏറ്റെടുത്ത് ചെയ്യുന്ന വീട് നിർമ്മാണത്തിന്റെ കണക്ക് ചോദിച്ചതിന്റെ പേരിൽ അച്ചടക്ക നടപടിയെടുത്തെന്നാണ് ആക്ഷേപം. വീട് പണി ചർച്ചയാക്കിയ രണ്ട് അംഗങ്ങളെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്. എന്നാൽ, വീട് നിർമ്മാണം പൂർത്തിയായ ശേഷമാണ് കണക്ക് അവതരിപ്പിക്കുകയെന്നും ഇടക്കാല കണക്ക് അവതരിപ്പിക്കൽ രീതിയില്ലെന്നും ഇരവിപേരൂർ ഏരിയ നേതൃത്വം വിശദീകരിച്ചു.

أحدث أقدم