കാലിൽ ചവിട്ടി; അൽപം മാറിനിൽക്കാൻ ആവശ്യപ്പെട്ടു… സ്വകാര്യ ബസിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച് യുവാവ്


മലപ്പുറം താഴെക്കോട് സ്വകാര്യ ബസിൽ വയോധികന് ക്രൂരമർദ്ദനം. മാറാമ്പറ്റക്കുന്ന് സ്വദേശിയായ ഹംസയ്ക്ക് (66) ആണ് മർദ്ദനമേറ്റത്. ഹംസയുടെ മുഖത്തും കൈയ്ക്കും ഗുരുതര പരിക്കേറ്റു. മൂക്കിന് പൊട്ടലുണ്ടായി. തലയ്ക്ക് ക്ഷതമേറ്റു. നിലവിൽ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഹംസ.

മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താഴേക്കോട് നിന്ന് കരിങ്കല്ലത്താണിയിലേക്ക് പോവുകയായിരുന്ന ബസിലായിരുന്നു സംഭവം. ബസിൽവെച്ച് യുവാവ് ഹംസയുടെ കാലിൽ ചവിട്ടി. അൽപ്പം മാറി നിൽക്കാൻ ആവശ്യപ്പെട്ടതോടെ പ്രകോപിതനായ യുവാവ് ഹംസയെ അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ക്രൂരമർദ്ദനത്തിന് ശേഷം ഹംസയെ കഴുത്തിന് പിടിച്ച് ബസിന് പുറത്തേക്ക് ഇറക്കി വീണ്ടും മർദ്ദിക്കുകയായിരുന്നു.

أحدث أقدم