പാമ്പാടിയുടെ ശബ്ദം ഓൺലൈൻ മീഡിയയിലൂടെ ലോകത്തിന് മുമ്പിലെത്തിക്കുന്ന പാമ്പാടിക്കാരൻ ന്യൂസിന് ഇന്ന് ആറാം പിറന്നാൾ...



പാമ്പാടി :  2020 ഒക്ടോബർ 19 ന് രാവിലെ 7:30 നാണ്  'പാമ്പാടിക്കാരൻ ന്യൂസ് ' ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ലളിതമായ ചടങ്ങിൽ സൗത്ത് പാമ്പാടി ഗീതാമന്ദിരത്തിൽ ശ്രീ കെ. ജി ദാമോദരൻ പിള്ളയാണ്  ഭദ്രദീപം തെളിയിച്ചത്. 

തുടക്കം മുതൽ നാളിതുവരെ ഞങ്ങൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകി മലയാളിയുടെ വായനാ സംസ്കാരത്തിൻ്റെ മുൻനിരയിലേക്ക് എത്തിച്ച എല്ലാവർക്കും പാമ്പാടിക്കാരൻ അഡ്മിൻ പാനലിന്റെ ഹൃദയം നിറഞ്ഞ നന്ദി ഈ സന്ദർഭത്തിൽ അറിയിക്കുന്നു.

 🌍അല്പം ചരിത്രം...

കോവിഡ് കാലത്ത് പ്രാദേശികമായ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ആയിരുന്നു 'പാമ്പാടിക്കാരൻ ന്യുസി'ൻ്റെ തുടക്കം.

12 വർഷം മുമ്പ് പാമ്പാടിയിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ ചേർന്ന് ആരംഭിച്ച "എൻ്റെ നാട് പാമ്പാടി" എന്ന സൗഹൃദ  വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഈ ന്യൂസ് പോർട്ടൽ ആരംഭിക്കാൻ വഴിയൊരുക്കി.

പിന്നീട് വാർത്തകൾ നിഷ്പക്ഷതയോടെ മുഖം നോക്കാതെ പ്രസിദ്ധീകരിച്ച് തുടങ്ങി. ആ കാലഘട്ടത്തിൽ പാമ്പാടിക്കാരൻ ന്യൂസിസിനെതിരെ  നിരവധി ഭീഷണികളും അക്ഷേപങ്ങളും,  കേസുകളും, വ്യക്തിഹത്യകളും  ഉണ്ടായി. ചിലത് കോടതി വരെയെത്തി. 
പക്ഷെ, കാലഘട്ടം ഞങ്ങളെ ഏൽപ്പിച്ച 'നേരിൻ്റെ നേർക്കാഴ്ച്ചകൾ' ജനങ്ങളിൽ എത്തിക്കുന്ന കർമ്മം അനുസ്യൂതം തുടർന്നു.

കാരിരുമ്പിൻ്റെ ഉറപ്പുപോലെ ഞങ്ങളുടെ വാർത്തകളിലെ നീതിബോധം ജനങ്ങൾ ഏറ്റെടുത്തു. അതിൽ അതിയായ സന്തോഷമുണ്ട്.

ഇപ്പോൾ സാമൂഹിക മാധ്യമ രംഗത്ത് 10 മില്യൻ വായനക്കാരുമായി 30 ൽ പരം രാജ്യങ്ങളിലെ മലയാളി സമൂഹം പാമ്പാടിക്കാരൻ ന്യൂസിനെ ഏറ്റെടുത്തു. കേരളത്തിന് പുറത്ത് സിംഗപ്പൂർ, യു .കെ എന്നിവിടങ്ങളിൽ ന്യൂസ് ബ്യൂറോകളും പ്രവർത്തിക്കുന്നു, ഒപ്പം മലയാളിയുടെ നട്ടെല്ലായ പ്രവാസ സമൂഹത്തിനായി പ്രത്യേക വാർത്താ പ്ലാറ്റ്ഫോമും പ്രവർത്തിക്കുന്നു.
പാമ്പാടി ആലാംമ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം മധുമല ബിൾഡിംഗിലാണ് രജി: ഓഫീസ്.

 🌹കാരുണ്യത്തിന്റെ കൈത്താങ്ങായി...

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിരവധി കാര്യങ്ങൾ ഇതിനോടകം ചെയ്തിട്ടുണ്ട്.

കോവിഡ് കാലത്ത് 12 ഇനങ്ങൾ അടങ്ങിയ ഭഷ്യ കിറ്റ് 50 വീടുകളിൽ എത്തിച്ചു.
 പ്രളയകാലത്ത് കുട്ടനാട് ചെറുകര LP സ്ക്കുളിൽ പ്രളയത്തിൽ സ്കൂൾ ബാഗ് നഷ്ടപ്പെട്ട 100 വിദ്യാർത്ഥികൾക്ക് 100 സ്ക്കുൾ ബാഗ് നൽകി.  250 ഓളം ഭക്ഷണപ്പൊതികളും, പച്ചക്കറി , ഭക്ഷ്യധാന്യങ്ങൾ തുടങ്ങങ്ങിയവ കോട്ടയത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു.

പാമ്പാടി പഞ്ചായത്ത് ആറാം വാർഡിൽ ക്യാൻസർ രോഗിയായിരുന്ന കുട്ടിയുടെ ചികിത്സ യ്ക്കായി 'പ്രവാസി പാമ്പാടിക്കാരൻ കൂട്ടയ്മ' സമാഹരിച്ച 60000 രൂപ നൽകി. അന്നത്തെ പാമ്പാടി പോലീസ് സ്റ്റേഷൻ S H O സുവർണ്ണ കുമാർ ആണ് പ്രസ്തുത തുക കുട്ടിയുടെ മാതാപിതാക്കൾക്ക് കൈമാറിയത്.
കൂടാതെ നിരവധി ചെറിയ സഹായങ്ങൾ ഇപ്പോഴും ഞങ്ങളുടെ പരസ്യ വരുമാനത്തിൽ നിന്നും നൽകി വരുന്നു.

 🙏ആദരവ്

മൂന്നാമത് വാർഷികം വിപുലമായ പരിപാടികളോടെ ആലാമ്പള്ളി മന്നം സാംസ്കാരിക ഓഡിറ്റോറിയത്തിൽ  വച്ച് 2023 ൽ നടത്തി. ആയിരത്തോളം പേർ  പങ്കെടുത്ത ഈ ചടങ്ങിൽ വച്ച് സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ച് പേരെ ആദരിച്ചു.

 😍എന്നും ജനങ്ങൾക്കൊപ്പം... 

നാട്ടിലെ നിരവധി ജനകീയ പ്രശ്നങ്ങൾ  ഉയർത്തിക്കൊണ്ടുവന്ന് അധികാര കേന്ദ്രങ്ങളുടെ ശ്രദ്ധയിലെത്തിച്ച് പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ സാധിച്ചു. 

പാമ്പാടിക്കാരൻ ന്യുസ് കഴിഞ്ഞ മൂന്നു വർഷക്കാലമായി  പ്രാദേശിക വാർത്തകൾക്കൊപ്പം ദേശീയ അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിച്ചു വരുന്നതിനാൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ ചാനൽ ആയി നിലനിന്നു പോരുന്നു.
നിലവിൽ കേരള ജേർണലിസ്റ്റ് യൂണിയൻ, മലയാളം ഓൺലൈൻ മീഡിയ എന്നീ സംഘടനകളുടെ കീഴിൽ 
കേരള ഗവ: പബ്ലിക്ക്  ഇൻഫർമേഷൻ വകുപ്പിൻ്റെ അംഗീകാരത്തോട് കൂടിയും പ്രവർത്തിച്ചു വരുന്നു.

സഹൃദയരായ എല്ലാ വായനക്കാരുടെയും പിന്തുണ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു...

.
أحدث أقدم