തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് തീയതി രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിച്ചേക്കും.
നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു കഴിഞ്ഞു. അങ്ങനെ എങ്കില്‍ നവംബര്‍ രണ്ടിന് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ വോട്ടെടുപ്പ് നടക്കും. രണ്ടു ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചനകള്‍. ഡിസംബര്‍ ആദ്യ ആഴ്ചയില്‍ വോട്ടെടുപ്പ് നടക്കാനാണ് കൂടുതല്‍ സാധ്യത. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം അതിനിര്‍ണ്ണായകമാണ് ഈ തിരഞ്ഞെടുപ്പ്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. അതിന് മുന്നോടിയായുള്ള സെമി ഫൈനലാണ് തദ്ദേശ വോട്ടെടുപ്പ്. അതേ സമയം ഞണ്ട് പോലെ സ്ഥിരമായി ഒരേ പ്രദേശത്ത് നിൽക്കുന്നവർ സീറ്റുകൾ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്
വാർഡ് നറുക്കെടുപ്പിൽ അടുത്തടുത്ത രണ്ട് വാർഡുകളിൽ മത്സരിച്ചവർ ഈ തവണ പ്രസ്തുത രണ്ട് വാർഡുകളും സ്ത്രീ സംവരണം ആയതിനാൽ പുരുഷസ്ഥാനാർത്ഥികൾ ബ്ളോക്ക് / ജില്ലാ സീറ്റുകളിൽ നോട്ടം ഇട്ടിട്ടുണ്ട് ഇത്തരക്കാരെ ട്രോളുകളിലൂടെ സോഷ്യൽ മീഡിയ പൊങ്കാല ഇടുന്നുണ്ട് നാല് തവണ മത്സരിച്ചിട്ടും വയസ്സും പ്രായവുമായ തൈക്കിളവികളും സീറ്റിനായി നെട്ടോട്ടത്തിലാണ് ഇത്തരം കിളവി ആൻ്റിമാരെ ഞണ്ടിനോട് ഉപമിച്ച പല പോസ്റ്റുകളും കേരളത്തിലെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
ചില ട്രോളുകൾ
സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും തദ്ദേശം പിടിക്കാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നേരത്തെ പറഞ്ഞിരുന്നു. വോട്ടര്‍ പട്ടിക ഒരുവട്ടംകൂടി പുതുക്കുമെന്നും ഡിസംബര്‍ 20-ന് മുമ്പ് പുതിയ ഭരണസമിതി ചുമതല ഏല്‍ക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഡിസംബര്‍ 10ന് വോട്ടെണ്ണല്‍ നടക്കും വിധമാകും ക്രമീകരണങ്ങള്‍. തദ്ദേശ തെരഞ്ഞെടുപ്പ് സമ്ബൂര്‍ണമായും ഹരിതചട്ടം പാലിച്ചും പരിസ്ഥിതിസൗഹൃദമായും നടത്താന്‍ തീരുമാനിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഫലപ്രഖ്യാപനം വരെ ഹരിതചട്ടം പാലിക്കുന്നുവെന്ന് തദ്ദേശവകുപ്പ്, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, ഹരിതകര്‍മസേന എന്നിവയുടെ പങ്കാളിത്തത്തോടെ ഉറപ്പാക്കും. ഇതിനായി തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലകളിലും നിരീക്ഷണസമിതികള്‍ രൂപീകരിക്കും.
പ്രചാരണത്തിനായി ഉപയോഗിക്കുന്ന അച്ചടിസാമഗ്രികളില്‍ നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് രാഷ്ട്രീയപാര്‍ടികളും സ്ഥാനാര്‍ഥികളും ഉറപ്പാക്കണം. നിരോധിതവസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ പിഴ ഈടാക്കും.
തെരഞ്ഞെടുപ്പുപ്രചാരണ വേളയിലെ പരിസ്ഥിതിമലിനീകരണം, ശബ്ദമലിനീകരണം എന്നിവ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച പഞ്ചായത്തുകളിലെ സംവരണ വാര്‍ഡ് നറുക്കെടുപ്പും നാളെയോടെ പൂര്‍ത്തിയാകും.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കുന്നതിന് മുന്നോടിയായി, സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിറക്കിയിരുന്നു.സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സ്റ്റാറ്റ്യൂട്ടറി ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, സര്‍വ്വകലാശാലകള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിനാണ് നിയന്ത്രണം. ഭരണപരമായ അടിയന്തര സാഹചര്യത്തില്‍ സ്ഥലംമാറ്റം ആവശ്യമായി വരുകയാണെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ ബോദ്ധ്യപ്പെടുത്തി മുന്‍കൂര്‍ അനുമതി വാങ്ങണം.
വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റ ഉത്തരവുകള്‍ ബാധകമല്ല. തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളില്‍ ഉടന്‍ നിയമനങ്ങള്‍ നടത്തണം.ഒക്ടോബര്‍ 3 നും അതിന് മുന്‍പും ഇറക്കിയിട്ടുള്ള ഉത്തരവുകളിലെ സ്ഥലംമാറ്റങ്ങള്‍ അടിയന്തരമായി നടപ്പില്‍ വരുത്തണം. ഒക്ടോബര്‍ മൂന്നിന് മുമ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവുകള്‍ നടപ്പാക്കാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കുന്നതിന് പ്രശ്‌നബാധിത പോളിങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍പ്രകാരം കണ്ടെത്തുന്ന ബൂത്തുകളിലാണ് ക്രമീകരിക്കുക. പോളിങ് സ്റ്റേഷനുകളുടെ പട്ടിക സമര്‍പ്പിക്കാന്‍ എല്ലാ ആര്‍ഒമാര്‍ക്കും എആര്‍ഒമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍തിരഞ്ഞെടുപ്പിലെ വോട്ടിങ് പ്രവണത/പാറ്റേണുകള്‍ പരിശോധിച്ച് വളരെ കൂടുതല്‍ വോട്ടിങ് ശതമാനം അല്ലെങ്കില്‍ ഒരു സ്ഥാനാര്‍ഥിക്കുമാത്രം വളരെ ഉയര്‍ന്ന വോട്ടുശതമാനം ഉണ്ടായത്, 10 ശതമാനത്തില്‍ കുറവ് വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ സ്റ്റേഷനുകള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍, ക്രമക്കേടുകള്‍ തുടങ്ങിയവ കണ്ടെത്തണം.
ന്യൂനപക്ഷങ്ങള്‍, പട്ടികജാതി/പട്ടികവര്‍ഗം, മതപരം/ഭാഷാപരമായ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങള്‍, സാമൂഹിക-സാമ്ബത്തിക പിന്നാക്കമായ മേഖലകള്‍ എന്നിവയില്‍ പ്രത്യേകശ്രദ്ധചെലുത്തണം. വോട്ടെടുപ്പിനു മുന്‍പോ ശേഷമോ ഉണ്ടായ കുറ്റകരമായ പെരുമാറ്റം, ഭീഷണി, വോട്ടിനായി പണംനല്‍കല്‍ തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ച പ്രദേശങ്ങള്‍ സംബന്ധിച്ചും കൃത്യമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.