ഒഴുക്കില്‍പ്പെട്ട ട്രാവലര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കരയ്‌ക്കെത്തിച്ചു…


ശനിയാഴ്ചയുണ്ടായ മലവെള്ളപ്പാച്ചിലില്‍ കൂട്ടാറില്‍ ഒഴുക്കില്‍പ്പെട്ട ട്രാവലര്‍ ഒമ്പത് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ കരയ്‌ക്കെത്തിച്ചു. കൂട്ടാര്‍ സ്വദേശി കേളന്‍ത്തറയില്‍ ബി റെജിമോന്റെ ഭാര്യ അബിജിതയുടെ പേരിലുള്ള ട്രാവലറാണ് ഒഴുകിപ്പോയത്. പാലത്തില്‍ നിന്ന് പുഴയിലേക്ക് വീണ വാഹനം, വീണിടത്തുനിന്ന് 300 മീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്.

വാഹനം ഒഴുകിപ്പോകാതെ ഇരിക്കാന്‍ വടം വച്ച് കെട്ടിനിര്‍ത്തുകയായിരുന്നു. കുത്തൊഴുക്കുള്ള പുഴയിലേക്ക് ഞാറാഴ്ച രാവിലെ സുമേഷ്, കെ എസ് രതീഷ്, സുധീഷ് എന്നിവര്‍ ചേര്‍ന്നിറങ്ങിയാണ് വടം വച്ച് വാഹനം കെട്ടിനിര്‍ത്തിയത്. ശേഷം, കല്‍ക്കൂട്ടത്തില്‍ തങ്ങിനിന്ന വാഹനം ട്രാക്ടറിന്റെ സഹായത്തോടെ കരയ്ക്ക് കയറ്റുകയായിരുന്നു. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുഴയില്‍ നിന്ന് കുത്തുകയറ്റമുള്ള റോഡിലേക്ക് ട്രാവലര്‍ എത്തിച്ചത്.

أحدث أقدم