ഇത് പ്രജാരാജ്യം, ഇവിടെ രാജാക്കന്മാർ പ്രജകൾ; വീണ്ടും പ്രജാ പരാമർശവുമായി സുരേഷ് ഗോപി




പാലക്കാട്: വീണ്ടും പ്രജാ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത് പ്രജാരാജ്യമാണെന്ന് കലുങ്ക് സംവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. പ്രജകളാണ് ഇവിടെ രാജാക്കന്മാര്‍ എന്നും കേരളം നന്നാക്കാനാണ് കലുങ്ക് സംവാദം നടത്തുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പാലക്കാട് ചെത്തലൂരില്‍ നടന്ന കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കിറ്റുമായി വന്നാല്‍ അവന്റെയൊക്കെ മുഖത്തേക്ക് അത് എറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു.’ഇത് പ്രജാരാജ്യമാണ്. പ്രജകളാണ് ഇവിടെ രാജാക്കന്മാര്‍. കേരളം നന്നാക്കാനാണ് കലുങ്ക് സംവാദം നടത്തുന്നത്. വിരല്‍ചൂണ്ടി പ്രജകള്‍ സംസാരിക്കണം. വ്യക്തിപരമായ ഒരു ആവശ്യങ്ങളും ഇവിടെ പരിഗണിക്കില്ല. അതുവെച്ച് കൊയ്ത്ത് നടത്താമെന്ന് മാക്രികള്‍ വിചാരിക്കേണ്ട എന്നും സുരേഷ് ഗോപി പറഞ്ഞു.

أحدث أقدم