രോഗിയുമായി പോയ ആംബുലൻസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ഹോൺ അടിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. ആംബുലൻസ് ഡ്രൈവർ കൊട്ടിയം പൊലീസിൽ പരാതി നൽകി. ഒരു ബൈക്കിൽ ഹെൽമെറ്റ് പോലുമില്ലാതെ യാത്ര ചെയ്ത മൂന്ന് യുവാക്കൾ സർവീസ് റോഡിൽ വെച്ച് ആംബുലൻസ് തടഞ്ഞ് നിർത്തി ഡ്രൈവറുടെ വാതിൽ തുറന്ന് മർദ്ദിക്കുകയായിരുന്നു. ആംബുലൻസിൽ രോഗിയുണ്ടെന്ന് നാട്ടുകാരടക്കം അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് ഇവർ ആംബുലൻസ് വിട്ടുനൽകാൻ തയ്യാറായത്. അന്വേഷണം ആരംഭിച്ചതായി കൊട്ടിയം പൊലീസ് അറിയിച്ചു.