പാലാ: കാൽമുട്ടിന് പരിക്കേറ്റതിനെതുടർന്ന് ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ നൽകിയ കുത്തിവെപ്പിനെ തുടർന്ന് കോമായിലായ 18കാരൻ മരിച്ചു.
ഏറ്റുമാനൂർ കോതനല്ലൂർ കുതിരക്കുന്നേൽ കെ ആർ പ്രണവ് (18) ആണ് മരിച്ചത്. വിദ്യാർത്ഥിയുടെ അമ്മയുടെ പരാതിയിൽ കുട്ടിയെ ചികിത്സിച്ച ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിലെ ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ പാലാ പൊലീസ് ചികിത്സാ പിഴവിന് കേസെടുത്തു.
പാലായിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു വിദ്യാർത്ഥി. ഹോസ്‌റ്റലിലെ നട ഇറങ്ങുന്നതിനിടെ സെപ്‌തംബർ 22ന് രാവിലെ തെന്നി വീണ് പ്രണവിൻ്റെ കാൽമുട്ടിന് പരിക്കേറ്റിരുന്നു.തുടർന്ന് ഹോസ്‌റ്റൽ അധികൃതർ വിദ്യാർത്ഥിയെ ചേർപ്പുങ്കലിലെ മാർസ്ലീവാ ആശുപത്രിയിലെത്തിച്ചു. സംഭവദിവസം വൈകിട്ട് ആശുപത്രിയിൽ ചികിത്സയ്ക്കിടെ അധികൃതർ നൽകിയ കുത്തിവെയ്‌പിനെ തുടർന്ന് വിദ്യാർത്ഥി കോമയിലാവുകയായിരുന്നു. തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ച പ്രണവിനെ വിദഗ്‌ധ ചികിത്സയ്ക്കായി പാലായിലെ മെഡിസിറ്റി ആശുപത്രി അധികൃതർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അവിടെ ചികിത്സയിൽ തുടരുന്നതിനിടെ വ്യാഴാഴ്ച വൈകിട്ടോടെ വിദ്യാർത്ഥി മരിക്കുകയായിരുന്നു.മുൻ കെഎസ്ഇബി അസി. എഞ്ചിനയർ കൊച്ചി കുനമ്മാവ് പാടത്തുപറമ്പിൽ പരേതനായ കെ കെ രാജു- പി എസ് പ്യാരി ദമ്പതികളുടെ ഏക മകനാണ്. സഹോദരി: പ്രാർഥന.
സ്വകാര്യ ആശുപത്രികളിലെ ചികിൽസാ പിഴവ് മൂലം നിരവധി ജീവനുകളാണ് സംസ്ഥാനത്ത് പൊലിയുന്നത്.
കഴിഞ്ഞ വർഷം ചികിൽസാ പിഴവ് മൂലം പിഞ്ചുകുഞ്ഞിനെ കൊലയ്ക്ക് കൊടുത്തത് പാലായിലെ കാർമ്മൽ ആശുപത്രിയായിരുന്നു. രണ്ട് വർഷം മുൻപ് ഗർഭിണിയെ കൊലയ്ക്ക് കൊടുത്തത് പാലായിലെ തന്നെ മരിയൻ ആശുപത്രി ആയിരുന്നു.
മൂന്ന് വർഷം മുൻപ് കോട്ടയത്തെ അഭിഭാഷകൻ്റെ ഭാര്യയെ കൊലയ്ക്ക് കൊടുത്തത് മിറ്റേര ആശുപത്രി ആയിരുന്നു.
തെള്ളകത്ത് അമ്മയുടെയും കുഞ്ഞിന്റെയും സ്പെഷ്യാലിറ്റി ആശുപത്രി എന്ന പേരിലാണ് മിറ്റേര ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ഏറെ പ്രതീക്ഷയോടെയാണ് മിറ്റേരയെ കണ്ടിരുന്നത്.
എന്നാല്‍, ആശുപത്രി കൊലക്കളമാകുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് പിന്നീട് പുറത്തു വന്നത്. സംസ്ഥാനത്തെ മറ്റൊരു ആശുപത്രിയിലും ഇല്ലാത്ത രീതിയിലുള്ള മരണനിരക്ക് സംഭവിച്ചിട്ടും മിറ്റേര ആശുപത്രിക്കെതിരെ നടപടി എടുക്കാത്തതിരുന്നതാണ് പാലാ മരിയനും, കാർമ്മലിനും, മാർസ്ലീവ ആശുപത്രിക്കും വളമായത്