സഹപ്രവർത്തകയുടെ പരാതിയിൽ അച്ചടക്ക നടപടി, പിന്നാലെ എൻ വി വൈശാഖന് പാർട്ടിയിൽ സ്ഥാനക്കയറ്റം


സഹപ്രവർത്തകയുടെ പരാതിയിൽ അച്ചടക്ക നടപടി നേരിട്ട എൻ വി വൈശാഖന് പാർട്ടിയിൽ സ്ഥാനക്കയറ്റം. സിപിഎം കൊടകര ഏരിയാ കമ്മിറ്റി അംഗമായാണ് തിരഞ്ഞെടുത്തത്. ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു എൻ വി വൈശാഖൻ. കൂടാതെ ചാനൽ ചർച്ചകളിൽ സിപിഎമ്മിൻ്റെ പാനലിസ്റ്റുമായിരുന്നു ഇയാൾ. സഹപ്രവർത്തകയുടെ പരാതിയെ തുടർന്ന് വൈശാഖനെതിരെ പാർട്ടി അച്ചടക്ക നടപടിയെടുത്തിരുന്നു. വൈശാഖൻ കുറ്റം ചെയ്തിട്ടില്ലെന്ന് പിന്നീട് പാർട്ടി കണ്ടെത്തി. തുടർന്നാണ് വൈശാഖനെ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.

أحدث أقدم